
ഇന്ത്യൻ കൾച്ചറൽ സെന്ററും ഐ സി സി യൂത്ത് വിംഗും സംയുക്തമായി, dr ജേക്കബ് ഡെന്റൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി.
ഫെബ്രുവരി 13 വെള്ളിയാഴ്ച ഐ സി സി യിൽ നടന്ന ക്യാമ്പിൽ 250-ലധികം പേരുടെ പങ്കാളിത്തമുണ്ടായിരുന്നു.
ക്യാമ്പിന് മികച്ചപ്രതികരണമാണ് ലഭിച്ചത്.
ഐസിസിയുടെ യുവജനവിഭാഗം ചെയർപേഴ്സൺ ജിൻസ്ജോസ് അതിഥികളെയും വിശിഷ്ടാതിഥികളെയും സ്വാഗതംചെയ്തു. ഐ സി സി പ്രസിഡണ്ട് മണികണ്ഠൻ അധ്യക്ഷ പ്രസംഗം നടത്തി. ഐ. സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ. സി. സി വൈസ്പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ഐ. സി. സി ജനറൽസെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ. എസ്. സി ജനറൽസെക്രട്ടറി ഹംസ യൂസഫ്, ഐ. സി. ബി. എഫ് സെക്രട്ടറിജാഫർ തയ്യിൽ എന്നിവരുടെ പരാമർശങ്ങൾക്ക്
ഐസിസി യൂത്ത് വിംഗ് വെൽഫെയർ കൺവീനർ സയ്യിദ്ഷാരൂഖ് സയ്യിദ് ഗൌസിന്റെ നന്ദി പ്രസംഗത്തോടെ ക്യാമ്പ് സമാപിച്ചു.
ഐസിസി യൂത്ത് വിംഗ് മാനേജ്മെന്റ്കമ്മിറ്റിയാണ് ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഐ.സി. ബി. എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ. എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, ഐ. സി. സിഅഡ്വൈസറി ബോർഡ് അംഗം മോണിക്ക മോദി, ഐ. സി.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന കമ്മ്യൂണിറ്റിപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.











